രാഷ്ട്രീയ പോരാട്ടങ്ങളെ തുടർന്ന് ജീവനു ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി കോടതിയിൽ. മാനനഷ്ട കേസ് പരിഗണിക്കവയാണ് പൂനെയിലെ കോടതിയിൽ രാഹുലിന്റെ അഭിഭാഷകൻ മുഖേന ഇക്കാര്യം അറിയിച്ചത്. സവർക്കർക്കെതിരായ പരാമർശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസിൽ പരാതിക്കാരനെ ചൂണ്ടിക്കാട്ടി പുനെ കോടതിയിലാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്.
മാനനഷ്ട കേസ് കൊടുത്തയാളും ഭീഷണിയാണെന്നും സവർക്കറുടെ കൊച്ചുമകനാണ് തനിക്കെതിരെ പരാതി നൽകിയതെന്നും രാഹുൽ ഗാന്ധി കോടതിയിൽ പറഞ്ഞു. സവർക്കറുടേയും ഗോഡ്സെയുടേയും പാരമ്പര്യം പരാതിക്കാരന് ഉണ്ട്. ഗാന്ധിവധവും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. അഭിഭാഷകൻ മിലിന്ദ് ദത്താത്രയ പവാർ മുഖേനയാണ് രാഹുൽ ഹർജി സമർപ്പിച്ചത്.
STORY HIGHLIGHT : Rahul Gandhi tells Pune court he faces threat to life
















