ബ്രേക്ഫാസ്റ്റിന് നല്ല സോഫ്റ്റ് നൂൽ പുട്ട് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണിത്.
ആവശ്യമായ ചേരുവകൾ
- നന്നായി പൊടിച്ച് വറുത്ത അരിപ്പൊടി – 2 കപ്പ്
- തേങ്ങ (പൊടിച്ചത്) – ½ കപ്പ്
- ഉപ്പ് – രുചിക്ക്
- വെള്ളം
തയ്യാറാക്കുന്ന വിധം
ഉപ്പ് ചേർത്ത് വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ, വറുത്ത അരിപ്പൊടി ചേർത്ത് കുഴമ്പ് ഉണ്ടാക്കുക. തുടർന്ന് സേവാ നാഴി (ഇഡിയപ്പം അച്ചിൽ) നിറയ്ക്കാൻ ആവശ്യത്തിന് മാവ് എടുത്ത് ഹോൾഡർ പ്ലേറ്റിലെ കുഴികൾ നിറയ്ക്കാൻ അമർത്തുക. അവയ്ക്ക് മുകളിൽ പൊടിച്ച തേങ്ങ വിതറുക. ആവിയിൽ വേവിക്കാൻ ഹോൾഡർ പ്ലേറ്റുകൾ പാത്രത്തിനുള്ളിൽ വയ്ക്കാം.
















