പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിനെ ചൊല്ലി സാന്ദ്രാ തോമസും വിജയ് ബാബുവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
ഇപ്പോഴിതാ പരസ്പരം പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇരുവരും. വിജയ് ബാബുവിനു പട്ടിയെ വിശ്വസിക്കാം, പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളൂ പേടി എന്നായിരുന്നു സാന്ദ്ര തോമസിന്റെ പ്രതികരണം.
നിയമം പരിശോധിക്കുന്നത് വിജയ് ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല, മറിച്ച് അസോസിയേഷന്റെ നിയമാവലിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് എന്ന സാന്ദ്രയുടെ കുറിപ്പ് പങ്കുവച്ചതിനു ശേഷം ‘എനിക്കും അത്രയേ പറയാനുള്ളൂ സാന്ദ്ര’ എന്നാണ് വിജയ് ബാബു കുറിച്ചത്.
തുടർന്ന് സാന്ദ്രയ്ക്ക് ഫ്രൈഡേ ഫിലിം ഹൗസുമായി ഒരു ബന്ധവുമില്ല എന്ന തന്റെ പഴയ കുറിപ്പും വിജയ് ബാബു വീണ്ടും പങ്കുവച്ചു.
content highlight: Sandra Thomas
















