ഐഫോണ്‍ 17 സീരീസ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. ആപ്പിള്‍ ഔദ്യോഗികമായി ഐഫോണ്‍ 17 സീരീസ് റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
കറുപ്പ്, വെള്ള, ചാര, കടും നീല, ഓറഞ്ച് നിറങ്ങളില്‍ പുതിയ ആപ്പിള്‍ ഐഫോണ്‍ 17 സീരീസ് ലഭ്യമാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചനകള്‍. ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണ്‍ 17 പ്രോ മാക്സിന് ഏകദേശം 1,65,000 രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മികച്ച പ്രകടനത്തിനും വേഗതയ്ക്കും വേണ്ടി, ഏറ്റവും പുതിയ എ19 പ്രോ പ്രോസസര്‍ ഈ ഹാന്‍ഡ്സെറ്റില്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ ബാറ്ററി ബാക്കപ്പിനായി, 5000 എംഎഎച്ച് ബാറ്ററി, 50 വാട്‌സ് മാഗ്സേഫ് ചാര്‍ജിംഗ് പോലുള്ള സവിശേഷതകളും കാണാന്‍ സാധ്യതയുണ്ട്.
ഫോണിന് പിന്നില്‍ 48 മെഗാപിക്‌സല്‍ പ്രൈമറി, 48 മെഗാപിക്‌സല്‍ ടെലിഫോട്ടോ, 48 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ക്യാമറ സെന്‍സര്‍ എന്നിവ ഉണ്ടായേക്കും. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി മുന്‍വശത്ത് 24 മെഗാപിക്‌സല്‍ ക്യാമറയുമാകും കാണുക.
content highlight: iPhone 17 pro
















