മുടിയുടെ വളര്‍ച്ചയ്ക്ക് ഉള്ളി എണ്ണ ഉപയോഗിക്കുന്നത് വളരെ നല്ല മാര്‍ഗമാണ്. ഉള്ളിയിലുള്ള സള്‍ഫര്‍ മുടിയുടെ വേരുകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കി മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നു. തലയോട്ടിയിലെ അണുബാധയെ പ്രതിരോധിക്കുന്നു. മുടിക്ക് സ്വാഭാവികമായ തിളക്കം നല്‍കാനും ഇത് സഹായിക്കും.
ഉള്ളിയിലുള്ള ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ തലയോട്ടിയിലെ താരന്‍, ചൊറിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റാന്‍ സഹായിക്കുന്നു.
ഉള്ളി എണ്ണ ഉണ്ടാക്കുന്ന വിധം
- ഉള്ളി നന്നായി അരച്ചെടുക്കുക.
- അരച്ച ഉള്ളി ഒരു തുണിയില്‍ വെച്ച് പിഴിഞ്ഞ് നീരെടുക്കുക.
- ഒരു പാത്രത്തില്‍ വെളിച്ചെണ്ണയോ ബദാം എണ്ണയോ എടുത്ത് ചൂടാക്കുക.
- എണ്ണ ചെറുതായി ചൂടായ ശേഷം ഉള്ളി നീര് അതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക.
- ഇത് ചെറുതീയില്‍ 10-15 മിനിറ്റ് തിളപ്പിക്കുക.
- തീ അണച്ച ശേഷം എണ്ണ തണുക്കാന്‍ വെക്കുക.
- നന്നായി തണുത്ത ശേഷം ഇത് അരിച്ച് ഒരു കുപ്പിയില്‍ സൂക്ഷിക്കാം.
ഈ ഉള്ളി എണ്ണ ആഴ്ചയില്‍ 2-3 തവണ തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ഏകദേശം ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
content highlight: Hair growth
















