നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. ഇപ്പോഴിതാ സിനിമ സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ പ്രതികരിച്ചിരിക്കുകയാണ് നടി. അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് ഒരു വനിത വരണമെന്നാണ് ആഗ്രഹമെന്ന് നടി ഹണി റോസ് മാധ്യമങ്ങളോട് പറഞ്ഞു.
നടിയുടെ പ്രതികരണം ഇങ്ങനെ…..
‘സംഘടനയ്ക്ക് വനിതാ അധ്യക്ഷ വേണം. മാറ്റം ഉണ്ടാകണം ഒരു വനിതാ അധ്യക്ഷ വരാന്‍ ഭയങ്കരമായി ആഗ്രഹിക്കുന്നു. സ്ത്രീ പക്ഷത്തുനിന്ന് ചിന്തിക്കുന്ന സംഘടന കൂടിയാകണം അമ്മ .ശ്വേതാ മേനോന് എതിരായ കേസിന്റെ രാഷ്ട്രീയം അറിയില്ല. വാര്‍ത്തകളിലൂടെയാണ് വിവരം അറിഞ്ഞത്’.
അതേസമയം, സിനിമാ നിര്‍മാതാക്കളുടെ സംഘടനയിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിജയ് ബാബുവും സാന്ദ്ര തോമസും ഫേസ്ബുക്കില്‍ പരസ്പരം ഏറ്റുമുട്ടുകയാണ്. അസോസിയേഷന്‍ തെരഞ്ഞെടുപ്പിലെ തന്റെ പത്രികകള്‍ തള്ളിയതിനെതിരെ സാന്ദ്ര തോമസ് സമര്‍പ്പിച്ച ഹര്‍ജി കോടതിയും തള്ളിയതിന് പിന്നാലെ സാന്ദ്രക്കെതിരെ വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നതും ശ്രദ്ധ നേടുകയാണ്.
















