അർജുൻ അശോകനെ ഇഷ്ടമില്ലാത്ത സിനിമാപ്രേമികൾ ഉണ്ടാകില്ല. ഇപ്പോഴിതാ സിനിമയിലേക്ക് എത്താൻ ഇടയായ സാഹചര്യം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് താരം. അച്ഛനുള്ളതുകൊണ്ടാണോ സിനിമയിലേക്കുള്ള എൻട്രിയും നിലനില്‍പ്പും കുറച്ചു കൂടി എളുപ്പമാക്കിയതെന്ന് താരം പറയുന്നു.
അർജുന്റെ വാക്കുകൾ….
ഞാൻ ആദ്യം അങ്ങനെയല്ല ചിന്തിച്ചത്. അച്ഛനുള്ളതു കൊണ്ടാണ് എനിക്ക് സിനിമയിലേക്കുള്ള വരവ് എളുപ്പമായതും ആള്‍ക്കാർ തിരിച്ചറിയുന്നതും. അശ്വന്ത് കോക്ക് അദ്ദേഹം പോലും ഒരു റിവ്യൂവില്‍ പറയാറുണ്ട് ഹരിശ്രീ അശോകന്റെ മകനും മുകേഷിന്റെ മകനും എന്നൊക്കെ പറഞ്ഞ് കംപെയർ ചെയ്യുന്നത്.
ഞാൻ അത്യാവശ്യം പത്ത് മുപ്പത്താറ് പടം ചെയ്തിട്ടുണ്ടെങ്കിലും അവർ അങ്ങനെയാണ് പറയുന്നത്. അത് അടിപൊളിയല്ലെ അങ്ങനെ അച്ഛന്റെ പേരില്‍ അറിയപ്പെടുന്നത്. അതിന് അച്ഛനോട് നേരിട്ട് നന്ദി പറയേണ്ട ആവശ്യമില്ല പ്രകടിപ്പിച്ചാല്‍ മതി. സിനിമയില്‍ വരുന്ന സമയം കുറേ കഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് അച്ഛനും സിനിമയില്‍ ഉണ്ടായിരുന്നില്ല. അത്യാവശ്യം കുറേ പേരെ കണ്ടിരുന്നു.
ഓഡീഷനൊന്നും പോയിട്ടുണ്ടായിരുന്നില്ല. എന്നാലും ഞാൻ ചില ഡയറക്ടേഴ്സിന് ഫോട്ടോസൊക്കെ അയച്ചു കൊടുത്തിരുന്നു. പക്ഷേ ആരും വിളിച്ചില്ല. ആദ്യത്തെ രണ്ട് പടങ്ങളും പാളി. പറവയിലാണ് ശ്രദ്ധിക്കപ്പെട്ടത്.
content highlight: Arjun Ashokan
















