പൊന്നമ്പിളി എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനും മോഡലും അവതാരകനായും ശ്രദ്ധേയനായ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് രാഹുൽ രവി. ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതി ഉയർന്ന് വന്നതോടെ രാഹുലിന്റെ വ്യക്തിജീവിതവും ഒരു സമയത്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ചും കേസിനെക്കുറിച്ചും പ്രതികരിച്ചെത്തിയിരിക്കുകയാണ് താരം.
സീരിയൽ ടുഡേ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലൂടെയാണ് താരം ഈ കാര്യങ്ങളിൽ വ്യക്തത വരുത്തിയത്. ആരാണ് തനിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്നും അറിയാമായിരുന്നിട്ടും പ്രതികരിക്കാതെ നിശബ്ദ പാലിച്ചത് സെൽഫ് റെസ്പെക്ട് കൊണ്ടാണെന്നും രാഹുൽ പറഞ്ഞു.
ഞങ്ങൾ തമ്മിലുള്ള റിലേഷൻഷിപ്പ് വർക്കൗട്ടാവില്ലെന്ന് ഞങ്ങൾക്ക് ആദ്യമെ അറിയാമായിരുന്നു. രണ്ട് കുടുംബത്തിനും അറിയാമായിരുന്നു. എന്നിട്ടും ഞങ്ങൾ ട്രൈ ചെയ്തു. പക്ഷെ റിലേഷൻഷിപ്പ് വർക്കൗട്ടായില്ല. അതുകൊണ്ട് വേർപിരിഞ്ഞു. പിന്നെ ആരോപണങ്ങൾ ആർക്ക് വേണമെങ്കിലും ഉന്നയിക്കാം. കേസ് ആർക്ക് വേണമെങ്കിലും കൊടുക്കാം. പക്ഷെ സത്യം എന്താണെന്നുള്ളത് എല്ലാവർക്കും അറിയാം. എന്താണ് ലൈഫിൽ സംഭവിച്ചതെന്ന് എനിക്ക് വ്യക്തമായി അറിയാം. കേസ് വന്നാൽ കാണിക്കാനുള്ള പ്രൂഫും എന്റെ കയ്യിലുണ്ട്. ഇത് കാണിക്കേണ്ടത് കോടതിയിലാണ്. കേസ് വന്നപ്പോൾ ഓൺലൈനിൽ വന്ന് ഇതേ കുറിച്ച് സംസാരിക്കാമെന്ന് കരുതിയിരുന്നു. പക്ഷെ പിന്നെ കരുതി വേണ്ടെഓൺലൈനിൽ വന്ന് ക്ലാരിഫിക്കേഷൻ കൊടുക്കേണ്ട ആവശ്യമില്ലല്ലോ. ക്രൂരമായ പീഡിപ്പിക്കുന്നു എന്നൊക്കെയാണ് പ്രചരിച്ചത്. ഡിവോഴ്സിന് കൊടുത്തശേഷം കേസ് കൊടുത്ത് അതിന്റെ എഫ്ഐആർ എതിർ കക്ഷി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് അയക്കുന്ന സ്ത്രീകൾ വരെയുണ്ട്. സെലിബ്രിറ്റിയായതുകൊണ്ടാണ് ഡിവോഴ്സ് അടക്കമുള്ളവ കണ്ടന്റായി ചർച്ച ചെയ്യപ്പെടുന്നത്. സത്യവും നുണയും പരിശോധിക്കപ്പെടുന്നില്ല.
ആരാണ് എനിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നെല്ലാം എനിക്ക് അറിയാമായിരുന്നു. പക്ഷെ ഞാൻ നിശബ്ദത പാലിച്ചു. സെൽഫ് റെസ്പെക്ടായിരുന്നു എനിക്ക് പ്രധാനം. ഒരു പോയിന്റ് കഴിഞ്ഞപ്പോൾ ആളുകൾക്ക് വിട്ടു ഞാൻ ഈ വിഷയം. പിന്നെ എനിക്ക് എതിരെ ലുക്കൗട്ട് നോട്ടീസ് പോലീസ് ഇറക്കിയിരുന്നുവെന്ന് പറയുന്നവരോട്… ലുക്കൗട്ട് നോട്ടീസ് വരെ വന്ന ക്രിമിനൽ ജയിലിലല്ലേ കഴിയേണ്ടത്. പക്ഷെ ഞാൻ ജയിലിന്റെ വാതിൽ പോലും കണ്ടിട്ടില്ല. എന്റെ പേരിൽ കേസും വന്നിട്ടില്ല. രാഹുൽ പറഞ്ഞു. 2020ൽ ആയിരുന്നു രാഹുലും ലക്ഷ്മിയും വിവാഹിതരായത്.
STORY HIGHLIGHT: serial actor rahul ravi open up
















