കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡില്‍ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽത്തല്ലി. ഫാന്റസി, കടുപ്പയില്‍ എന്നീ ബസിലെ ജീവനക്കാരാണ് പ്രശ്നം ഉണ്ടാക്കിയത്. സര്‍വീസ് സമയവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കയ്യാങ്കളിലേക്ക് എത്തിയത്. ഒടുവിൽ പോലീസ് എത്തിയാണ് കലഹം അവസാനിപ്പിച്ചത്.
പിടിച്ചു മാറ്റാന്‍ ചെന്ന ഓട്ടോഡ്രൈവര്‍ക്കും പരിക്കേറ്റു. പോലീസും മറ്റ് ഡ്രൈവര്‍മാരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില്‍ ബസ് ജീവനക്കാരായ രജീഷ് ബാബു, ഷാജഹാന്‍, വിശാഖ്, മുഹമ്മദ് സല്‍മാന്‍ എന്നിവര്‍ക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു. കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും തടസ്സം സൃഷ്ടിച്ചതിനും സംഘര്‍ഷം ഉണ്ടാക്കിയതിനും ആണ് കേസ്. സംഭവത്തില്‍ ഫാന്റസി, കടുപ്പയില്‍ എന്നീ ബസുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
















