ബിഗ് ബോസിന്റെ ഈ സീസൺ നിറയെ സസ്പെൻസുകൾ നിറഞ്ഞ സീസണാണ്. പ്രേക്ഷകർ പ്രതീക്ഷിക്കാത്ത പണികളാണ് ബിഗ് ബോസ് ഓരോ ദിവസവും മത്സരാർത്ഥികൾക്ക് കൊടുത്തുകൊണ്ടിരിക്കുന്നത്. ഈ ആഴ്ചയും അത്തരത്തിൽ സർപ്രൈസ് നിറഞ്ഞതായിരുന്നു. മിഡ് വീക്ക് എവിക്ഷൻ എന്ന് പറഞ്ഞ് തുടങ്ങി അവസാനം അത് മിഡ് വീക്ക് സസ്പെൻഷൻ ആകുകയായിരുന്നു. അതായത് ഒരാളോ അതിൽ കൂടുതലോ ആളുകൾ വീക്കെൻഡ് എപ്പിസോഡിന് മുൻപ് പുറത്തുപോകുമെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ അതിലും ബിഗ് ബോസ് ട്വിസ്റ്റ് കൊണ്ടുവന്നു. മിഡ് വീക്ക് സസ്പെൻഷൻ ടാസ്കുകളിൽ പരാജയപ്പെടുന്ന രണ്ട് പേരെ ക്യാമറയും സൗണ്ടും ഒന്നുമില്ലാത്ത ഒരു ഡെഡ് സോണിൽ പാർപ്പിക്കുമെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. റെന ഫാത്തിമ, ഒണീൽ, റേണു സുധി, ശാരിക, അനീഷ്, സരിഗ എന്നിവരായിരുന്നു ലിസ്റ്റിലുണ്ടായിരുന്നത്. മൂന്ന് ടാസ്കുകളാണ് ബിഗ് ബോസ് നൽകിയത്. ഈ ടാസ്കുകൾ കളിക്കാൻ മത്സരാർത്ഥികൾക്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്ത രണ്ട് പേരെ വിളിക്കാമായിരുന്നു. ആ രണ്ട് പേരാണ് നോമിനേഷനിലുള്ളവർക്ക് വേണ്ടി കളിക്കുന്നത്.
അങ്ങനെ മൂന്ന് ടാസ്ക്കുകൾ പൂർത്തിയായപ്പോൾ പോയിന്റ് നില ഇങ്ങനെ (സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലെ കണക്ക്)
റെന – 14 പോയിന്റ്
ഒണീൽ – 13 പോയിന്റ്
റേണു – 13 പോയിന്റ്
സരിഗ – 13 പോയിന്റ്
അനീഷ് – 6 പോയിന്റ്
ശാരിക – 3 പോയിന്റ്
ഇതിൽ ഏറ്റവും പോയിന്റ് കുറവുള്ളത് അനീഷിനും ശാരികയ്ക്കുമാണ്. ബിഗ് ബോസ് ഇനി മറ്റ് ടാസ്കുകൾ ഒന്നും നൽകുന്നില്ല എങ്കിൽ ഈ രണ്ട് പേരാണ് ഡെഡ് സോണിലേക്ക് പോകാൻ പോകുന്നത്. പുതിയ പ്രോമോയിലും രണ്ട് പേരെ ഡെഡ് സോണിലേക്ക് ബിഗ് ബോസ് വിളിക്കുന്നത് കേൾക്കാം. എന്നാൽ അവിടെയും ബിഗ് ബോസ് ഇനി ട്വിസ്റ്റ് കൊണ്ട് വരുമോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
















