താമരശ്ശേരി കോരങ്ങാട് 9 വയസുകാരി പനി ബാധിച്ചു മരിച്ചു. കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി കോരങ്ങാട് ആനപ്പാറപൊയിൽ സനൂപിന്റെ മകൾ അനയ (9) ആണ് മരിച്ചത്.
പനി മൂർച്ഛിച്ചതിനെ തുടർന്നു ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
STORY HIGHLIGHT : high-fever-9-year-old-girl-died
















