ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മിന്നൽ പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. മാതാ ചണ്ഡി ഹിമാലയൻ ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം ആരംഭിക്കുന്ന ചസോതിയിലാണ് വൻ ദുരന്തമുണ്ടായത്.
200-ൽ അധികം പേരെ കണ്ടെത്താനുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. നിലവിൽ 45 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്, ഇതിൽ രണ്ട് സിഐഎസ്എഫ് ജവാന്മാരും ഉൾപ്പെടുന്നു.
സൈന്യത്തിന്റെയും ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ജമ്മുവിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ മാറ്റിവച്ചിട്ടുണ്ട്.
















