എൻഡിഎ വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര മന്ത്രിയും ലോക് ജനശക്തി പാർട്ടി അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുന്ന കാലത്തോളം സഖ്യം വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. എൽജെപി എൻഡിഎ വിടുമെന്ന പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്നും ചിരാഗ് പാസ്വാൻ ആരോപിച്ചു. എന്നെ എൻഡിഎയിൽ നിന്ന് അകറ്റാനുള്ള ഈ വ്യഗ്രത എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്റെ ചെറിയ പ്രസ്താവനകൾ പോലും ഈ രീതിയിലാണ് പ്രചരിപ്പിക്കുന്നത്. 2020ലെ സാഹചര്യം പുനഃസൃഷ്ടിക്കാനാണ് കോൺഗ്രസും ആർജെഡിയും ശ്രമിക്കുന്നത്. അവരുടെ വഴി എളുപ്പമാക്കാനാണ് പ്രതിക്ഷം തന്നെ എൻഡിഎയിൽ നിന്ന് വേർപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
നരേന്ദ്ര മോദി ഞങ്ങളുടെ സഖ്യത്തിന്റെ പ്രധാനമന്ത്രിയായി തുടരുന്ന കാലത്തോളം എൻഡിഎ വിടുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന് പല തവണ വ്യക്തമാക്കിയതാണെന്ന് ചിരാഗ് പാസ്വാൻ കൂട്ടിച്ചേർത്തു.
















