കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ ഇരിണാവ് സ്വദേശിയും. ഇരിണാവ് സിആർസിക്ക് സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനായ സച്ചിൻ (31) ആണ് മരിച്ചത്.
ഏതാനും മാസം മുൻപാണ് സച്ചിൻ നാട്ടിൽ വന്നു മടങ്ങിയത്. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. ഇന്ത്യക്കാര്‍ ഉള്‍പ്പടെ 13 പേരാണ് മദ്യദുരന്തത്തില്‍ മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
കുവൈത്തിലെ വിവിധ ആശുപത്രികളിലായി 63ലേറെപ്പേര്‍ ചികില്‍സയില്‍ ഉണ്ടെന്നും ഇവരില്‍ നാല്‍പതിനടുത്ത് ആളുകള്‍ ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്.
















