വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരിക്കേറ്റു. പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. ദേശീയപാതയിൽ വച്ചാണ് അപകടമുണ്ടായത്. പാലക്കാട് വടക്കുമുറിയിൽ വച്ച് ബിജുക്കുട്ടൻ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ചെന്ന് ഇടിക്കുകയായിരുന്നു. കാറിന്റെ മുൻവശം തകർന്ന് പോയതായാണ് വിവരം. ബിജുക്കുട്ടന്റെ ഡ്രൈവർക്കും അപകത്തിൽ നേരിയ പരിക്ക് പറ്റിയിട്ടുണ്ട്. ഇരുവരുമിപ്പോൾ പാലക്കാടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
















