‘അമ്മ’ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ മോഹൻലാൽ എത്തി. നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹന്‍ലാല്‍ വോട്ടുചെയ്യാനെത്തിയത്. എല്ലാ സ്ഥാനാർത്ഥികൾക്കും മോഹൻലാൽ ആശംസ നേർന്നു.
അംഗങ്ങളുടെ അഭിപ്രായമനുസരിച്ച് ഒരു കമ്മിറ്റി വരും. അത് നല്ല രീതിയില്‍ ‘അമ്മ’ എന്ന പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോവും. ആരും ഇതില്‍നിന്ന് വിട്ടൊന്നും പോയിട്ടില്ല. എല്ലാവരും ഇതിലുണ്ട്. എല്ലാവരും കൂടെച്ചേര്‍ന്ന് ഏറ്റവും നല്ല ഭരണം കാഴ്ചവെക്കുമെന്നാണ് വിശ്വാസം, വോട്ടുചെയ്ത ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. വോട്ടുചെയ്തു മടങ്ങുന്ന താന്‍ അമ്മയെ കണ്ടശേഷം ഉച്ചയ്ക്കുള്ള വിമാനത്തില്‍ ചെന്നൈയിലേക്ക് പോവുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു
വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം തിരികെ മടങ്ങി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ദേവനും ശ്വേത മേനോനും വോട്ട് ചെയ്യാനെത്തി.
















