കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായുള്ള സൗദൃദ മത്സരരം ഇന്ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. സ്റ്റേഡിയത്തിലെ നവീകരിച്ച ഫ്ലഡ് ലൈറ്റുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് രാത്രി 7.30 ന് മത്സരം ആരംഭിക്കുക. കേരളത്തിന്റെ പ്രിയ താരങ്ങളായ സഞ്ജു സാംസണ്‍ നയിക്കുന്ന കെസിഎ സെക്രട്ടറി ഇലവനും സച്ചിന്‍ ബേബി നയിക്കുന്ന കെസിഎ പ്രസിഡന്റ് ഇലവനും തമ്മിലാണ് മത്സരം.
സഞ്ജു സാംസണ്‍ നയിക്കുന്ന ടീമില്‍ കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ഷോണ്‍ റോജര്‍, അജ്‌നാസ് എം, സിജോമോന്‍ ജോസഫ്, ബേസില്‍ തമ്പി, ബേസില്‍ എന്‍പി, അഖില്‍ സ്‌കറിയ, ഫാനൂസ് എഫ്, മുഹമ്മദ് ഇനാന്‍, ഷറഫുദീന്‍ എന്‍.എം, അഖിന്‍ സത്താര്‍ എന്നിവര്‍ അണിനിരക്കും.
സച്ചിന്‍ ബേബി നയിക്കുന്ന ടീമില്‍ രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍, അഭിഷേക് ജെ നായര്‍, അബ്ദുള്‍ ബാസിത്, ബിജു നാരായണന്‍, ഏഥന്‍ ആപ്പിള്‍ ടോം, നിധീഷ് എംഡി, അഭിജിത്ത് പ്രവീണ്‍, ആസിഫ് കെഎം, എസ് മിഥുന്‍, വിനോദ് കുമാര്‍ സി.വി,സച്ചിന്‍ സുരേഷ് എന്നിവരാണുള്ളത്. കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്. കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് മെയിന്‍ എന്‍ട്രന്‍സ് വഴി ഇന്നര്‍ ഗേറ്റ് അഞ്ച്, 15 എന്നീ ഗേറ്റുകള്‍ വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാമെന്ന് കെസിഎ അറിയിച്ചു.
CONTENT HIGH LIGHTS; Sanju’s KCA Secretary XI and Sachin Baby’s KCA President XI will clash
















