തട്ടുകടയിലെ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ തൃശൂർ വരുമ്പോൾ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്പോട്ട് ആണിത്. തൃശൂർ കിഴക്കേകോട്ട ജങ്ഷനിലെ കുട്ടപ്പായിയുടെ തട്ടുകട.
ഇവിടെ ഇഷ്ടംപോലെ വിഭവങ്ങൾ ഉണ്ട്. ചിക്കൻ വിഭവങ്ങൾ ഉണ്ട്, പോർക്ക് വിഭവങ്ങൾ, ബീഫ് വിഭവങ്ങൾ, മീൻ ഉണ്ട് അങ്ങനെ ഒരുപാട് ഐറ്റംസ് ഉണ്ട്. ചിക്കൻ കറി, ചിക്കൻ പാട്സ്, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ കുറുമാ, ബീഫ് കൊണ്ടാട്ടം, പോർക്ക് കൊണ്ടാട്ടം, പോർക്കും ചക്കയും, പോർക്ക് പാട്സ്, എഗ്ഗ് റോസ്റ്റ്, ചിക്കൻ 65, കാടമുട്ട റോസ്റ്റ്, ബോട്ടി കറി… അങ്ങനെ ഒരുപാട് ഐറ്റംസ്. ഇതിന്റെ കൂടെ കഴിക്കാൻ ആയി പൊറോട്ട, ചപ്പാത്തി, കപ്പ, വെള്ളപ്പം, ദോശ, നൂലപ്പം, ഇഡ്ഡലി ഇത്രേം സംഭവങ്ങൾ ആണ് ഇവിടുള്ളത്. ഇതൊന്നും കൂടാതെ ഓംലെറ്റ്, ബുൾസൈ അതും ഉണ്ട്.
തൃശൂർ വന്നാൽ ഒരുപാട് തട്ടുകടകൾ കാണാം. ഇവിടെ വന്ന ഭക്ഷണം കഴിച്ചാൽ വയറും മനസ്സും നിറയുന്ന രീതിയിൽ ഭക്ഷണം കഴിച്ച് മടങ്ങാം. വെറൈറ്റി ഐറ്റംസ് കഴിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ തീർച്ചയായും ഇവിടെ വരേണ്ടതാണ്, ഒരുപാട് വെറൈറ്റി ഐറ്റംസ് ഇവിടെയുണ്ട്. ഈ ഐറ്റംസ് എല്ലാം കൂടുതലായും ആളുകൾ പാർസൽ ആയി കൊണ്ട് പോകുന്നത് കാണാം.
നല്ല സോഫ്റ്റ് അപ്പം അല്ലെങ്കിൽ പുട്ടിനൊപ്പം ഈ വിഭവങ്ങൾ കഴിക്കാൻ ഒരു പ്രത്യേക സ്വാദ് തന്നെയാണ്. കുട്ടപ്പായിയുടെ തട്ടുകട തൃശ്ശൂരിലെ തീർച്ചയായും പരീക്ഷിച്ചു നോക്കേണ്ട ഭക്ഷണശാലകളിൽ ഒന്ന് തന്നെയാണ്.
ഇനങ്ങളുടെ വില:
1. ചിക്കൻ കൂർമ്മ: 50 രൂപ (പകുതി)
2. ചിക്കൻ കൊണ്ടാട്ടം: 70 രൂപ (പകുതി)
3. ബീഫ് റോസ്റ്റ്: 110 രൂപ
4. മുട്ട മസാല: 15 രൂപ
5. കാട മുട്ട മസാല: 40 രൂപ (6 എണ്ണം)
6. ഇടിയപ്പം: 12 രൂപ
7. ദോശ: 10 രൂപ
8. പുട്ട്: 10 രൂപ
വിലാസം: കുട്ടപ്പായിയുടെ തട്ടുകട, കിഴക്കേകോട്ട ജംഗ്ഷൻ, തൃശ്ശൂർ
ഫോൺ: 7736107778
















