മലയാളികളുടെ ഇഷ്ട വിഭവങ്ങളുടെ ഇടയിൽ സ്ഥാനം നേടിയെടുത്ത വിഭവമാണ് പരിപ്പ് വട. തട്ടുകട സ്റ്റൈൽ പരിപ്പ് വട തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
- പരിപ്പ് – 250 ഗ്രാം
- വറ്റൽമുളക് – 4 എണ്ണം
- പച്ചമുളക് – 4 എണ്ണം
- ഇഞ്ചി – വലിയ ഒരു കഷണം
- സവാള– 2 വലുത്
- കറിവേപ്പില – 2 തണ്ട്
- കായപ്പൊടി – അര ടീസ്പൂൺ
- പെരുംജീരകം – 2 ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ – വറുക്കാൻ ആവശ്യമായത്
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
പരിപ്പ് കഴുകി 2–3 മണിക്കൂര്‍ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കണം. 3 മണിക്കൂർ കഴിഞ്ഞ് വെള്ളം പൂർണമായും വാർത്തെടുക്കുക. അതിൽ നിന്നു രണ്ടുമൂന്ന് ടേബിൾ സ്പൂൺ പരിപ്പ് മാറ്റി വയ്ക്കുക. ബാക്കി പരിപ്പ് വെള്ളം ചേർക്കാതെ അരച്ചെടുക്കുക. പേസ്റ്റ് പരുവത്തിൽ ആകാതിരിക്കാൻ ശ്രദ്ധിക്കുക. വറ്റൽമുളകും ഇഞ്ചിയും ചതച്ചു പരപ്പിൽ ഇട്ട് മാറ്റിവച്ച പരിപ്പ് ചേർത്തു കൊടുക്കുക. ഇതിലേക്ക് അരിഞ്ഞു വച്ച് സവാള, പച്ചമുളക്, കറിവേപ്പില, ജീരകം, ഉപ്പ്, കായപ്പൊടി എന്നിവയും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം നാരങ്ങാ വലുപ്പത്തിൽ ഇത് കൈവെള്ളയിൽ പരത്തി വെളിച്ചെണ്ണയിൽ ഇട്ട് വറുത്തെടുക്കുക.
STORY HIGHLIGHT : parippu vada
















