മംഗളൂരു: മംഗളൂരുവിൽ മലയാളി ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. തൃക്കരിപ്പൂര്‍ സ്വദേശി പ്രകാശ് ബാബുവിന് നേരെയാണ് മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആക്രമണമുണ്ടായത്. ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ കഴുത്ത് അക്രമി ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്.
പ്രകാശ് ബാബു മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യപിച്ച് റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന ആളെ പുറത്തേക്ക് മാറ്റുന്നതിനിടെയാണ് ഇയാള്‍ ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. അക്രമി കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരേ കേസെടുത്തതായും പോലീസ് അറിയിച്ചു.
















