റബുട്ടാന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ലെന്നാണ് സത്യം. ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാനും രക്തയോട്ടം വര്‍ധിപ്പിക്കാനും വളരെ നല്ലതാണ് റബുട്ടാന്‍. വിറ്റാമിന്‍ സിയുടെ കലവറയാണിത്. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി9, ഫോളേറ്റ്, കാത്സ്യം, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, മറ്റ് ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
നോക്കാം റബൂട്ടാന്റെ ഗുണങ്ങള്‍….
ഒന്ന്
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും റംബുട്ടാന് കഴിക്കുന്നത് നല്ലതാണ്.
രണ്ട്
ആന്റി ഓക്സിഡന്റുകള്‍ ധാരാളം ഇവയിലുള്ളതിനാല്‍ ചര്‍മ്മത്തിലെ ചുളിവുകളെ ഇല്ലാതാക്കി തിളക്കം പ്രദാനം ചെയ്യും.
മൂന്ന്
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന പഴമാണ് റബൂട്ടാന്‍. ശരീരത്തിലടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇവ പ്രയോജനപ്പെടും.
നാല്
എപ്പോഴും ക്ഷീണവും തളര്‍ച്ചയും അനുഭവിക്കുന്നവര്‍ റബൂട്ടാന്‍ കഴിക്കുന്നത് നല്ലതാണ്. അനീമിയ വരാതിരിക്കാനും റബൂട്ടാന്‍ കഴിക്കുന്നത് ഗുണം ചെയ്യും.
അഞ്ച്
ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ദഹനപ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. നിര്‍ജലീകരണം തടയാനും ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇതു സഹായിക്കും.
















