തൃശ്ശൂർ: തൃശ്ശൂരിൽ ഹാഷിഷ് ഓയിലും മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട നൈട്രോസെപാം ഗുളികകളുമായി യുവാക്കൾ പൊലീസ് പിടിയിലായി. നിരവധി ക്രിമിനൽ കേസുകൾ പ്രതിയായ ചെറിയാൻ, രാജേഷ് രാജ് എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് സ്റ്റേഷൻ പരിധിയിലെ ആളുകളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനായി കൈവശം വച്ചിരുന്ന ഹാഷിഷ് ഓയിലും നൈട്രോസെപാം ഗുളികകളും ആണ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും എൽതുരുത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിയായ ചെറിയാൻ വടക്കാഞ്ചേരി സ്റ്റേഷൻ പരിധിയിൽ 2013 കാലഘട്ടത്തിൽ നിരവധി കേസുകളിൽ പ്രതിയായിരുന്നു.
രണ്ടാം പ്രതിയായ രാജേഷ് രാജനെതിരെ ഐപിസി സെക്ഷൻ 308 അടക്കം ചുമത്തി നേരത്തെ കേസെടുത്തിട്ടുണ്ട്. വെസ്റ്റ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ആയ അബ്ദുൾ റഹ്മാന്റെ നിർദ്ദേശപ്രകാരം എസ് ഐ സിസിൽ ക്രിസ്ത്യൻ രാജ് , എ എസ് ഐ ഹരിഹരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ടോണി വർഗീസ്, അഖിൽ വിഷ്ണു, സുജിത്ത്, സത്യജിത്ത് സിവിൽ പൊലീസുകാരായ അഖിൽ, അനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
















