അമ്മ തെരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാവരെയും അഭിനന്ദിച്ച് നടൻ മമ്മൂട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് താരം അഭിനന്ദന കുറിപ്പ് പങ്കുവെച്ചത്. ‘അമ്മയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് അഭിനന്ദനങ്ങൾ. സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.’ മമ്മൂട്ടി ഫേസ് ബുക്ക് പേജിലൂടെ കുറിച്ചു.
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി വിജയിച്ചെത്തിയ വനിതയാണ് ശ്വേത മേനോൻ. ഒഫിഷ്യലി ‘അമ്മ’യായി എന്നാണ് ശ്വേത മേനോന്‍ വിജയത്തിന് ശേഷം പ്രതികരിച്ചത്. കൂടാതെ ജനറൽ സെക്രട്ടറി ആയി കുക്കു പരമേശ്വരൻ., വൈസ് പ്രസിഡന്റ് ആയി ലക്ഷ്മിപ്രിയ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
STORY HIGHLIGHT: mammootty congratulate amma election winners















