നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. സ്വാദിഷ്ടമായ വെണ്ടയ്ക്ക കറി തയ്യറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
- വെണ്ടക്ക – 6 എണ്ണം
- ചെറിയ ഉള്ളി – 10 എണ്ണം
- നാളികേരം – 1 കപ്പ്
- മല്ലിപ്പൊടി – 1 1/2 ടേബിൾ സ്പൂൺ
- മുളകുപൊടി – 3/4 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- കടുക് – 1/2 ടീസ്പൂൺ
- പുളി – 1
- നെല്ലിക്ക വലുപ്പത്തിൽ
- ചുവന്ന മുളക് – 2 എണ്ണം
- വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
- കറിവേപ്പില
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി നാളികേരം, 3 ചെറിയ ഉള്ളി എന്നിവ ചേർത്തു നല്ല ഗോൾഡൺ നിറത്തിൽ വറക്കുക. അതിലേക്കു മല്ലി, മുളകുപൊടി എന്നിവ ചേർത്തിളക്കി വാങ്ങി വയ്ക്കുക. നന്നായി തണുത്ത ശേഷം അരയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി ചെറിയ ഉള്ളി, വെണ്ടയ്ക്ക എന്നിവ ഉപ്പു ചേർത്തു നന്നായി വഴറ്റുക. അതിലേക്കു മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കിയ ശേഷം പുളി പിഴിഞ്ഞ വെള്ളം ചേർത്തു നന്നായി തിളപ്പിക്കുക. ശേഷം ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ വറുത്ത് ചേർക്കുക.
STORY HIGHLIGHT : vendakka curry
















