കൊല്ലത്ത് 65 കാരിയെ യുവാവ് പീഡിപ്പിച്ചതായി പരാതി. വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. ആശുപത്രിയില്‍ പോയി മടങ്ങിയ വയോധികയാണ് ക്രൂര പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കുന്നത്തുക്കാവ് സ്വദേശി അനൂജ് (24)പൊലീസ് പിടിയിലായി. കണ്ണനല്ലൂര്‍ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വയോധികയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് വലിച്ചിഴച്ച് കുറ്റക്കാട്ടിലേക്ക് കൊണ്ട് പോയായിരുന്നു പീഡിപ്പിച്ചത്. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതിക്രമത്തിന് ഇരയായ സ്ത്രീയെ പിന്നീട് നാട്ടുകാര്‍ കണ്ടെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ രക്ഷപ്പെട്ട പ്രതിയെ വിവരമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുമ്പോഴായിരുന്നു പ്രതി വൈകീട്ടോടെ പിടിയിലായത്. പ്രതിയെ അതിക്രമത്തിന് ഇരയായ സ്ത്രീയുടെ മുന്നില്‍ എത്തിച്ച് സ്ഥിരീകരിച്ച ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. അതിക്രമത്തിന് ഇരയായ സ്ത്രീയുടെ ആരോഗ്യ നില തൃപ്തികരമാണ്.
STORY HIGHLIGHT : Elderly woman sexully assulted 24-year-old arrested in Kollam
















