കോട്ടയം: ഏറ്റുമാനൂര്‍ സ്വദേശി ഷൈനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഏക പ്രതി ഭര്‍ത്താവ് നോബി. നോബിക്കെതിരെ ഗുരുതര കാര്യങ്ങളാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്.
ഷൈനി നോബിയില്‍ നിന്നും കൊടിയ പീഡനം നേരിട്ടെന്നും നോബിയുടെ ഉപദ്രവമാണ് ഷൈനി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്.
ഷൈനിയും മക്കളും വീട് വിട്ടിറങ്ങിയിട്ടും നോബി പിന്തുടര്‍ന്ന് ഉപദ്രവിച്ചു, മരിക്കുന്നതിന്റെ തലേന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും ഫോണ്‍ കോളുകളും അടക്കം 40ഓളം ശാസ്ത്രീയ തെളിവുകളും പൊലീസ് കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
















