തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ മൃഗങ്ങള്‍ക്കായി വ്യത്യസ്ത പ്രതിഷേധം നടത്തി യുവാക്കള്‍. ‘മൃഗങ്ങളെ കൂട്ടിലാക്കി മനുഷ്യര്‍ സ്വാതന്ത്ര്യമനുഭവിക്കുന്നു’ എന്ന മുദ്രാവാക്യവുമായാണ് യുവാക്കളുടെ പ്രതിഷേധം.
മൃഗങ്ങളെ അടയ്ക്കുന്ന കൂട്ടില്‍ കയറി ഇരുന്നായിരുന്നു സമരം നടത്തിയത്. സാമൂഹ്യ പ്രവര്‍ത്തകനും മൃഗസ്‌നേഹിയുമായ ജീവന്‍ ജയകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.
ജീവന്‍ ജയകൃഷ്ണന്‍, അഭിഷേക് എന്നിവരായിരുന്നു കൂടിനകത്ത് കയറിയിരുന്നത്. ഭക്ഷണത്തിനും മനുഷ്യന്റെ വിനോദങ്ങള്‍ക്കുമായി മൃഗങ്ങളെ ഉപയോഗിക്കുന്നത് നിര്‍ത്തണം എന്നതായിരുന്ന സമരക്കാരുടെ ആവശ്യം. ചൂഷണത്തിനായുള്ള ബ്രീഡിങ്ങിനെതിരെയും ഇവര്‍ ആരോപിച്ചു.
















