സൈബര്‍ തട്ടിപ്പിന്റെ പുതിയ പതിപ്പായ ഡിജിറ്റല്‍ അറസ്റ്റിലെന്ന് ഭീഷണിപ്പെടുത്തി് 83-കാരിയില്‍ നിന്ന് 7.8 കോടി രൂപ തട്ടിയെടുത്തു.
ജെറ്റ് എയര്‍വെയ്സ് സ്ഥാപകന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു 83കാരിയെ കെണിയില്‍ വീഴ്ത്തിയത്. ഒരു അക്കൗണ്ടില്‍നിന്ന് പെട്ടെന്ന് കോടിക്കണക്കിന് രൂപ കംബോഡിയയിലേക്ക് പോകാന്‍ തുടങ്ങിയതോടെയാണ് ഐബി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് സംശയം ഉടലെടുത്തത്.
തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബര്‍വിഭാഗത്തോട് കേന്ദ്ര ഏജന്‍സികള്‍ ആവശ്യപ്പെട്ടു. ഒരു എണ്ണക്കമ്പനിയിലെ ഉന്നതസ്ഥാനത്തുനിന്ന് വിരമിച്ച സ്ത്രീയുടെ അക്കൗണ്ടില്‍ നിന്നാണ് പണം വിദേശത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് പോലീസ് കണ്ടെത്തി. ഇവര്‍ തനിച്ചായിരുന്നു ദക്ഷിണ മുംബൈയിലുള്ള ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. രണ്ടു പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞിരുന്നു. ഇവരെക്കുറിച്ചുള്ള വിവരങ്ങളെല്ലാം മനസ്സിലാക്കിയായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയത്.
















