കോഴിക്കോട് ലഹരി വേട്ട. 237 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ. പിടികൂടിയ സമയത്ത് കൂടെ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.
കോഴിക്കോട് മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദ് ആണ് പിടിയിലായത്. പൊലീസിനെ കണ്ട് രക്ഷപ്പെട്ട കല്ലായി സ്വദേശി മുഹമ്മദ് ഫായിസിനായി തിരച്ചിൽ ഊർജിതമാക്കി.
ഓണാഘോഷം ലക്ഷ്യമാക്കി ബാംഗ്ലൂരിൽ നിന്നാണ് ലഹരി എത്തിച്ചത് എന്നാണ് വിവരം. കാറിലാണ് ഇരുവരും ചേർന്ന് ലഹരി സംസ്ഥാനത്ത് എത്തിച്ചത്ത്.
















