ഉച്ചയ്ക്ക് ഊണിന് വലിയ ബുദ്ധിമുട്ട് ഇല്ലാതെ ഒരു കറി ഉണ്ടാക്കിയാലോ? തക്കാളിയും മുട്ടയും ഉണ്ടെങ്കിൽ ഈ കറി റെഡി.
ആവശ്യമായ ചേരുവകൾ
- തക്കാളി
- സവാള
- പച്ചമുളക്
- മല്ലിയില
- മുട്ട
- ഉപ്പ്
- എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു സവാള അരിഞ്ഞു പാനിലേയ്ക്കു മാറ്റി അടുപ്പിൽ വെച്ച് വഴറ്റിയെടുക്കുക. രണ്ടു തക്കാളി ചെറുതായരിഞ്ഞത്, രണ്ടു പച്ചമുളക് എന്നിവ കൂടി ചേർക്കുക. എരിവിനാവശ്യത്തിന് മുളകു പൊടിയും അൽപ്പം ഉപ്പും കൂടി ചേർത്തു നന്നായി ഇളക്കുക. അതിലേയ്ക്കു മൂന്നോ നലോ മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കി, ലഭ്യമെങ്കിൽ അൽപ്പം മല്ലിയില കൂടി ചേർക്കുക. ചോറിനൊപ്പം ചൂടോടെ കഴിക്കാൻ കറി തയ്യാർ.
















