ഓപ്പോ കെ13 ടർബോ പ്രോ ഇന്ത്യൻ വിപണിയിൽ. സ്റ്റാൻഡേർഡ് ഓപ്പോ കെ13 ടർബോയ്‌ക്ക് ഒപ്പമാണ് പ്രോ ഹാൻഡ്‌സെറ്റ് ഇന്ത്യൻ അവതരിപ്പിച്ചത്. ഈ രണ്ട് ഹാൻഡ്‌സെറ്റുകളിലും ബിൽറ്റ്-ഇൻ സെൻട്രിഫ്യൂഗൽ കൂളിംഗ് ഫാനുകൾ ഉണ്ട്. ഇത് ചൂട് പുറന്തള്ളുന്നതിനെ സഹായിക്കുന്നു.
7,000 എംഎഎച്ച് ബാറ്ററി ആണ് ഓപ്പോ കെ13 ടർബോ പ്രോയിൽ സജ്ജീകരിച്ചിരിക്കുന്നു. 8 ജിബി + 256 ജിബി റാമും സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള ഓപ്പോ കെ13 ടർബോ പ്രോയുടെ ഇന്ത്യയിലെ വില 37,999 രൂപയിൽ ആരംഭിക്കുന്നു. 39,999 രൂപയ്ക്ക് 12 ജിബി റാം വേരിയന്‍റും ലഭ്യമാണ്.
ഈ ഹാൻഡ്‌സെറ്റ് മിഡ്‌നൈറ്റ് മാവെറിക്, പർപ്പിൾ ഫാന്‍റം, സിൽവർ നൈറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഫ്ലിപ്‍കാർട്ട്, ഓപ്പോ ഇന്ത്യ ഇ-സ്റ്റോർ, ഇന്ത്യയിലെ പ്രധാന റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഇന്ന് മുതൽ ഓപ്പോ കെ13 ടർബോ പ്രോ വാങ്ങാം.
കൂടാതെ, ഫ്ലിപ്‍കാർട്ട് മിനിറ്റ്‌സിലൂടെ ഉപഭോക്താക്കൾക്ക് 10 മിനിറ്റിനുള്ളിൽ ഹാൻഡ്‌സെറ്റ് അവരുടെ വീട്ടുവാതിൽക്കൽ എത്തിക്കാനും കഴിയും.
ഓപ്പോ കെ13 ടർബോ പ്രോ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3,000 രൂപ ഇൻസ്റ്റന്‍റ് ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
















