ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ബോബ് സിംപ്സണ്‍(89) അന്തരിച്ചു.
സിഡ്‌നിയിലായിരുന്നു അന്ത്യം. 1957 നും 1978നും ഇടയിലായി ഓസ്‌ട്രേലിയന്‍ ടീമീന്റെ മുന്‍ നായകന്‍, പൂര്‍ണസമയ പരിശീലകനായ കോച്ച് എന്നീ നിലകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് സിംപ്‌സണ്‍.
ഓസ്‌ട്രേലിയയുടെ ഓപ്പണറായി 62 ടെസ്റ്റിലും രണ്ട് ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.ഇതില്‍
10 സെഞ്ചുറികളും 27 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 46.81 ശരാശരിയില്‍ 4869 റണ്‍സും 71 വിക്കറ്റുകളും നേടി. പതിനാറാം വയസിലാണ് ന്യൂസൗത്ത് വെയില്‍സിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്.
ന്യൂ സൗത്ത് വെയില്‍സിനും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്ക്കുമായി 257 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അദ്ദേഹം 56.22 ശരാശരിയില്‍ 21,029 റണ്‍സ് നേടി.
















