മലയാള സിനിമ മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ പ്രശസ്‌തമായ ഗുണാകേവ് പോലൊരിടം ഇവിടെ കേരളത്തിലുമുണ്ട്. ആരെയും ഒന്ന് ഭയപ്പെടുത്തുന്ന അന്തരീക്ഷവും ഹൊറര്‍ സിനിമകളെ വെല്ലുന്ന തരത്തിലുമാണ് ഗുഹ. പ്രദേശ വാസികൾ മടിക്കൈയുടെ ‘ഗുണാകേവ് ‘ എന്നാണ് ഈ സ്ഥലത്തെ വിളിക്കുന്നത്.
20 അടിയോളം ഉയരമുള്ള ഗുഹയുടെ മുകൾ ഭാഗത്ത് നിന്നും 30 അടി മാറി ചതുരാകൃതിയിലുള്ള ഒരു സുഷിരം. ഗുഹയ്ക്കുള്ളിലേക്ക് കുത്തിയിറങ്ങുന്ന സൂര്യപ്രകാശം. ഗുഹയുടെ അകത്ത് ഇറങ്ങിയാൽ അയ്യായിരം ചതുരശ്രയടിയിലധികം വിസ്തൃതി ഉണ്ട്.
ഗുഹയ്ക്കുള്ളിൽ ഒത്ത നടുക്കായി ചുമരിൽ അൾത്താര പോലൊരു രൂപവുമുണ്ട്. തികച്ചും പഴമയിലേക്കുള്ള ഒരു യാത്രയാകും മടിക്കൈയിലെ ഗുഹ. കാസർഗോഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ കുണ്ടറ ഗുഹ ഗ്രാമീണ ടൂറിസത്തിന് വലിയ സാദ്ധ്യതകൾ നൽകും.
കാസർഗോഡ് കാഞ്ഞങ്ങാട് നിന്നും കാരാക്കോട് ബസിൽ കയറി കുണ്ടറ ബസ് സ്റ്റോപ്പിൽ ഇറങ്ങണം. അവിടെ നിന്നും ഇടത് ഇടതുഭാഗത്തേക്ക് നടന്നാൽ വിശാലമായ പാറ പ്രദേശത്ത് എത്തിയാൽ ഗുഹ കാണാം.
















