നല്ല നാടൻ രീതിയിലുള്ള ഊണ് വേണോ? എങ്കിൽ നമുക്ക് ആലീസിന്റെ അത്ഭുത ലോകത്തേക്ക് പോകാം, അതെ ആലിസ് ഇൻ വണ്ടർലാൻഡ്. ഇങ്ങനെ പറയുന്നതിനും ഒരു കാരണം ഉണ്ട് കേട്ടോ. ആലീസിന്റെ അത്ഭുത ലോകത്ത് ആലീസ് മാത്രമല്ല, ആലീസ് ചേച്ചിയും, ജോയിച്ചായനും ഉണ്ട്. അത്ഭുതലോകം എന്ന് പറയാൻ കാരണം ഇവിടെ 50 രൂപയ്ക്ക് നല്ല ഊണ് കിട്ടും, അതും നല്ല നാടൻ ഊണ്. മൂന്ന് കൂട്ടം ഒഴിച്ച് കറികളും നാലഞ്ച് കൂട്ടം സൈഡ് കറികളുമായി ഒരു കിടിലൻ ഊണ്. ഇത് കൂടാതെ ബിരിയാണിയും ഉണ്ട്, ബിരിയാണിക്ക് 80 രൂപയാണ് വില.
മൂവാറ്റുപുഴയിൽ ഒരു കൂട്ടുകുടുംബം നടത്തുന്ന ഒരു ഹോംലി ഫുഡ് റെസ്റ്റോറന്റാണിത്. ഏകദേശം 15 വർഷത്തോളമായി ഹോട്ടൽ തുടങ്ങീട്ട്. വീട്ടിൽ തന്നെയാണ് തുടങ്ങിയത്. ഒരുപാട് ലാഭം നല്ല ഭക്ഷണം വിളമ്പുക എന്നതാണ് ജോയിച്ചായന്റെയും ആലിസ് ചേച്ചിയുടെയും പ്രത്യേകത. മറ്റ് ഹോട്ടലിലെ പോലെ വിളമ്പി തരുന്ന രീതിയില്ല. വേണ്ട വിഭവങ്ങൾ എല്ലാം മേശപ്പുറത്ത് കൊണ്ട് വയ്ക്കും, ആവശ്യമുള്ളത് എല്ലാം വിളമ്പി കഴിക്കാം. ശരിക്കും വീട്ടിൽ ഇരുന്ന് കഴിക്കുന്ന അതെ ഫീൽ. കഴിക്കുന്നവരുടെ വയറും മനസ്സും നിറയും എന്നതിൽ ഒരു സംശയവും ഇല്ല.
ബിരിയാണിയും ഊണുമാണ് ഉള്ളത്. ഉച്ചയ്ക്ക് മാത്രമേ ഭക്ഷണം ഒള്ളു. ഒഴിച്ച് കറികൾ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കും. മീൻ കറി എന്നും ഉണ്ടാകും, മീൻ കറിക്ക് ആവശ്യക്കാർ ഏറെയാണ്. സ്ഥലം വരുന്നത് മൂവാറ്റുപുഴ ആണ്. പാമ്പാക്കുട എംജിഎം എഞ്ചിനീയറിംഗ് കോളേജിന്റെ തൊട്ടടുത്ത് തന്നെയാണ്.
മുളക് വറുത്തത്, ചമ്മന്തി, അവിയൽ, അച്ചാർ, തോരൻ, ബാക്കി ഒഴിച്ച് കറികൾ ഇത്രയുമാണ് ഊണിന് ഉള്ളത്. ആവശ്യക്കാർക്ക് വേണമെങ്കിൽ സ്പെഷ്യലും ഓർഡർ ചെയ്യാം. ബിരിയാണിയുടെ കൂടെ മസാല സെപറേറ്റ് ആയിട്ടാണ് തരുന്നത്. വീട്ടിലെ ഫുഡ് മിസ് ചെയ്യുന്നവർക്ക് വീട്ടിലെ ഊണ് പോലെ തന്നെ ആസ്വദിച്ച് കഴിക്കാവുന്ന ഒരു ഹോട്ടൽ. നല്ലൊരു വീട്ടിലെ ഊണ് സന്തോഷമായി വയറുനിറയെ ആഹാരം കഴിച്ച് പോകാം.
ഇനങ്ങളുടെ വില
1. ഭക്ഷണം: 50 രൂപ
2. ബിരിയാണി: 80 രൂപ
3. ചിക്കൻ കൊണ്ടാട്ടം: 80 രൂപ
4. ബീഫ് ഉലർത്തു: 100 രൂപ
5. എരി ഫ്രൈ: 50 രൂപ
വിലാസം: ഹോംലി ഫുഡ് – നാടൻ ഊണ്, മൂവാറ്റുപുഴ – പാമ്പാക്കുട – മാമലശ്ശേരി റോഡ്, മെമുരി, കേരളം 686667
ഫോൺ നമ്പർ: 9447386070 / 9207680112
















