ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും. എംബസിയിൽ സ്ഥാനപതി സഞ്ജയ് സുധീറും കോൺസുലേറ്റിൽ കോൺസൽ ജനറൽ സതീഷ്കുമാർ ശിവനും ദേശീയ പതാക ഉയർത്തി. കൂടാതെ ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ദുബൈയിലെ ബുർജ് ഖലീഫയിൽ ദേശീയപതാക പ്രദർശിപ്പിക്കുകയും ചെയ്തു.
ഇന്ത്യയും യു.എ.ഇയും തമ്മിൽ വളർന്നുവരുന്ന സൗഹൃദബന്ധത്തിന്റെ പ്രതിഫലനമായാണ് പതാക പ്രദർശിപ്പിക്കുന്നത്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും കലാപരിപാടികൾ ഒരുക്കിയിരുന്നു. കൂടാതെ എംബസിയിൽ സ്വാതന്ത്ര്യദിന ചിത്ര പ്രദർശനവും കലാപരിപാടികളും നടന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും വായിച്ചു.
ഇന്ത്യയും യുഎഇയും പരസ്പര സഹകരണത്തിന്റെ പുതിയ തലങ്ങളിൽ അതിവേഗം മുന്നേറുകയാണെന്നും. രാജ്യങ്ങൾക്കിടയിലെ ബന്ധം ഇത്രയും ദൃഢമാക്കിയത് പ്രവാസികളാണെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ സ്ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു.
STORY HIGHLIGHT: indian independence day celebrations in uae
















