അജ്മാനിലെ റോഡ് ഉപയോക്താക്കളുടെ സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊതുനിരത്തുകളിൽ എല്ലാത്തരം ഇലക്ട്രിക് സ്കൂട്ടറുകളും നിരോധിച്ചതായി എമിറേറ്റ്സ് പോലീസ് അതോറിറ്റി അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് ഈ തീരുമാനം.
കഴിഞ്ഞ ദിവസം ഇ- സ്കൂട്ടറുകളും ഇരുചക്ര വാഹനം ഓടിക്കുന്നവരും റോഡിലെ ഗതാഗതനിയമങ്ങൾ കർശനമായും പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
STORY HIGHLIGHT: Ajman bans electric scooters on roads
















