ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളും കുടുംബവും ഡല്‍ഹിയിലെത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനെ കണ്ട സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി.
കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ച് നീതിപൂര്‍വമായ ഇടപെടലുണ്ടാകുമെന്നാണ് അനൂപ് ആന്റണി വ്യക്തമാക്കിയത്. ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടുമെന്നും അനൂപ് ആന്റണി പറഞ്ഞു.
ഛത്തീസ്ഗഡിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. നീതിപൂര്‍വമായ ഇടപെടല്‍ സാധ്യമാക്കാനാണ് ബിജെപി പ്രതിനിധി എന്ന നിലയില്‍ കന്യാസ്ത്രീകളുടെ കുടുംബത്തോടൊപ്പം വന്നത് എന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.
















