എഡിജിപി എം ആർ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോര്‍ട്ട് പുറത്ത്. മുൻ എംഎൽഎ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ കാരണമാണ് അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നത്. എന്നാൽ ആരോപണങ്ങൾക്ക് തെളിവില്ലെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ.
തേക്ക് മുറിച്ചു കടത്തി, ഷാജന്‍ സ്‌കറിയയില്‍നിന്നും രണ്ടു കോടി രൂപ വാങ്ങി, സ്വര്‍ണക്കടത്തു കേസില്‍ ഇടപെട്ട് സാമ്പത്തിക ലാഭം ഉണ്ടാക്കി, കവടിയാറില്‍ കോടികണക്കിന് രൂപ മുടക്കി അനിധികൃതമായി വീടുണ്ടാക്കുന്നു, ധനസമ്പാദത്തില്‍ ക്രമക്കേട് തുടങ്ങി അഞ്ച് പരാതികളാണ് അന്‍വര്‍ അജിത് കുമാറിനെതിരെ ഉന്നയിച്ചിരുന്നത്. അജിത് കുമാറിന് എതിരെയുള്ള ആരോപണങ്ങളെല്ലാം അന്വേഷണത്തില്‍ വ്യാജമാണെന്ന് വെളിവായതിനാല്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്ന ക്ലീന്‍ ചിറ്റാണ് വിജിലന്‍സ് സമർപ്പിച്ചിരുന്നത്.
അതേസമയം അന്‍വറിന്റെ പരാതികളില്‍ പ്രധാനപ്പെട്ടതായിരുന്നു അനധികൃത സ്വത്ത് സമ്പാദനം. എന്നാൽ അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് വിജിലൻസ് കോടതി തള്ളിയിരുന്നു. അന്വേഷണോദ്യോഗസ്ഥനെ രൂക്ഷമായി വിമര്‍ശിച്ച കോടതി. മുഖ്യമന്ത്രി വിജിലന്‍സിന്റെ തലവനാണെന്നത് ഭരണകാര്യം മാത്രമാണെന്നും അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും ഇടപെടാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു. അന്തിമറിപ്പോര്‍ട്ടിലെ ‘മുഖ്യമന്ത്രി അംഗീകരിച്ചെ’ന്ന പരാമര്‍ശത്തെ വിമർശിച്ചാണ് കോടതി ഈ കാര്യം പറഞ്ഞത്.
STORY HIGHLIGHT: clean chit to adgp mr ajith kumar have been revealed
















