അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും വയറുവേദനയും ദഹനക്കേടും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാം ഇത് പോഷകങ്ങൾ ലഭിക്കുന്നതോടൊപ്പം പിന്നീട് അമിതമായി കഴിക്കുന്നതു തടയാനും ഇത് സഹായിക്കും. വിശപ്പ് തോന്നാതെ എങ്ങനെ ഭക്ഷണം നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് നോക്കാം.
- ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക. നിര്‍ജലീകരണം ഭക്ഷണത്തോടുള്ള ആസക്തിക്ക് കാരണമാകുന്നു. വെളളവും മറ്റ് പാനിയങ്ങളും കുടിക്കുന്നത് വയറിനെ തൃപ്തികരമായി നിലനിര്‍ത്താന്‍ കാരണമാകും.
- ഭക്ഷണം കഴിക്കുമ്പോള്‍ അതില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രദ്ധിക്കുക. ടിവിയും ഫോണും നോക്കി ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ അമിതമായി ഭക്ഷണം കഴിക്കാന്‍ തോന്നും.
- പട്ടിണി കിടക്കുന്നത് ഒഴിവാക്കുക.ചിലര്‍ വണ്ണം കുറയ്ക്കാനായി ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒഴിവാക്കുന്നത് വിശപ്പ് കൂട്ടുകയും അതുവഴി അമിതമായി ഭക്ഷണം കഴിക്കാന്‍ തോന്നിപ്പിക്കുകയും ചെയ്യും.
- സമീകൃത ആഹാരം കഴിക്കുക. കൂടുതല്‍ നേരം വയറ് നിറഞ്ഞിരിക്കാന്‍ പ്രോട്ടീന്‍, നാരുകള്‍, പോഷകങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
- മഞ്ചിംഗ്- ഭക്ഷണത്തിനിടയില്‍ ആരോഗ്യകരമായ ലഘുഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് അമിത ഭക്ഷണ ആസക്തി കുറയ്ക്കും.
- കുറേശെ അളവ് ഭക്ഷണം എടുത്ത് വയ്ക്കുകയും കഴിക്കുകയും ചെയ്യുക. ഭക്ഷണം ആവശ്യത്തിന് മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.
- ശാരീരിക പ്രവര്‍ത്തനങ്ങള്‍- വ്യായാമം, യോഗ എന്നിവ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ കലോറി കത്തിച്ച് കളയാനും തലച്ചോറിനെ സജീവമായി നിലനിര്‍ത്താനും സഹായിക്കും.
















