രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണങ്ങൾക്ക് മറുപടി നൽകാൻ തയ്യാറായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. നാഷണൽ മീഡിയ സെന്ററിൽ വെച്ച് നാളെ വൈകീട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തും. വാർത്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകിയേക്കുമെന്നാണ് സൂചന.
ഈ മാസം ഏഴിനായിരുന്നു രാഹുൽഗാന്ധി വോട്ട് കൊള്ള ആരോപണം ഉന്നയിച്ചത്. പല വിഷയങ്ങളിലുള്ള ക്രമക്കേട് തങ്ങൾ കണ്ടെത്തിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് തെറ്റിദ്ധരിപ്പിക്കുന്നത് എന്ന ഒറ്റവാക്കിൽ ഒതുക്കുന്നതായിരുന്നു കമ്മീഷന്റെ മറുപടി.
വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും നേത്യത്വത്തിൽ നാളെ ബീഹാറിൽ നിന്ന് ‘വോട്ടർ അധികാർ യാത്ര’ തുടങ്ങാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീൻ വാർത്താസമ്മേളനം നടത്താൻ നീക്കം നടത്തുന്നത്.
STORY HIGHLIGHT: election commission press conference
















