സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന റീല്‍സ് കണ്ട് ഇഷ്ടപ്പെട്ട് പ്രതികരിക്കുന്ന പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് പീഡനത്തിനിരയാക്കിയ കേസിലെ പ്രതി പിടിയില്‍. പ്രതി ജീവനെയാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസിനുള്ളില്‍ വച്ച് പീഡിപ്പിച്ച കേസിലാണ് ജീവനെ പോലീസ് പിടികൂടിയത്.
സമൂഹ മാധ്യമങ്ങൾ വഴി കൂടുതലും ഇയാൾ ബൈക്ക് റേസിങിന്റെ വീഡിയോകളാണ് പങ്കുവെയ്ക്കാറുള്ളത്. ഇത് കണ്ട് ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികളോട് സൗഹൃദം സ്ഥാപിച്ച് പീഡനത്തിനിരാക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
story highlight: man abuse minor girls
















