നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. രക്തസമ്മർദ്ദം കുറയ്ക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ദഹനശക്തി വർദ്ധിപ്പിക്കാനും, രോഗപ്രതിരോധശേഷി കൂട്ടാനും ഉത്തമമാണ് ഇത്. രുചികരമായ ബീറ്റ്‌റൂട്ട് പച്ചടി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
ഗ്രേറ്റ് ചെയ്ത ബീറ്റ്‌റൂട്ട് 1/4 കപ്പ്
മുളക് പൊടി 1/2 ടീസ്പൂണ്‍
തേങ്ങ 1/4 ടീസ്പൂണ്‍
കടുക് 1/8 ടീസ്പൂണ്‍
തൈര് 2 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീറ്റ്‌റൂട്ട് മുളകുപൊടിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ഒന്ന് വേവിച്ചെടുക്കുക. തേങ്ങയും കടുകും ചേര്‍ത്ത് അരച്ചെടുക്കുക. ബീറ്റ്‌റൂട്ട് വെന്തു വരുമ്പോള്‍ ഈ മിക്‌സ് ചേര്‍ത്തിളക്കുക. തൈര് കൂടി ചേര്‍ത്ത് കൊടുക്കുക. കറിവേപ്പിലയും വെളിച്ചെണ്ണയും കൂടി തൂവി കൊടുക്കുക.
STORY HIGHLIGHT : beetroot pachadi
















