കൊച്ചി ചെറായി ബീച്ചില്‍ ആനയുടെ ജഡം തീരത്തടിഞ്ഞു. ചെറായി ബീച്ചിലെ കാറ്റാടി മരങ്ങള്‍ നിറഞ്ഞ സ്ഥലത്താണ് ദിവസങ്ങള്‍ പഴക്കമുള്ള ജഡം കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് നാലരയോടെ പ്രദേശവാസികളാണ് ആനയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
കനത്ത മഴയില്‍ മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ പരിധിയില്‍ ഒഴുക്കില്‍പ്പെട്ട ആനയായിരിക്കാം ഇതെന്നാണ് വിലയിരുത്തല്‍. അഴുകി തുടങ്ങിയ മൃതദേഹത്തില്‍ നിന്നും മസ്തകം വേര്‍പ്പെട്ട നിലയിലാണ് തീരത്തടിഞ്ഞത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹം മാറ്റി.
STORY HIGHLIGHT : elephant-carcass-found-on-cherai-beach-ernakulam
















