വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് ബീഹാറില്‍ ഇന്ന് തുടക്കം. സസാറാമില്‍ നിന്ന് തുടങ്ങി ആരയില്‍ അവസാനിക്കുന്ന രീതിയിലാണ് 16 ദിവസത്തെ യാത്ര.
രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ചേരുന്ന യാത്ര 12 ദിവസം കൊണ്ട് 1300 കിലോമീറ്റർ പൂർത്തിയാക്കും. സെപ്റ്റംബർ ഒന്നിന് പാറ്റ്നയിൽ സമാപന റാലി നടക്കും.
ഇന്ത്യയെ സംരക്ഷിക്കുക,ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക, ഒരാള്‍ക്ക് ഒരു വോട്ട് എന്ന വ്യവസ്ഥ ഉറപ്പാക്കുക എന്നിവയാണ് യാത്രയുടെ മുദ്രാവാക്യങ്ങള്‍.
രാഹുൽ ഗാന്ധി യാത്ര തുടങ്ങുന്ന ദിവസം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർണ്ണായക വാർത്താ സമ്മേളനവും നടക്കും. രാഹുൽ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കമ്മീഷൻ മറുപടി നൽകുമോയെന്നാണ് ഇതിൽ വലിയ ആകാംക്ഷ. വൈകുന്നേരം നടക്കുന്ന പൊതു റാലിയിൽ സംസാരിക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രതികരണവും നിർണ്ണായകമാകും.
















