രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് വൈകിട്ട് മൂന്നു മണിക്ക് മീഡിയ സെന്ററില്‍ ആണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ‘വോട്ട് മോഷണം’ ആരോപണങ്ങൾക്കും ബീഹാറിലെ പ്രത്യേക തീവ്ര പരിഷ്കരണ വോട്ടർ പട്ടികയെച്ചൊല്ലി പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധങ്ങൾക്കും ഇടയിലാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.
അതേസമയം രാഹുൽഗാന്ധിയും തേജസ്വി യാദവും ചേർന്നുള്ള വോട്ട് അധികാർ യാത്രയ്ക്ക് ഇന്ന് ബിഹാറിൽ തുടക്കമാകും.
















