മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി എത്തിയ ആന്റി നാർക്കോട്ടിക് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയതിനും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് വാലയിൽ വീട്ടിൽ ഹെനോക്ക് എന്നയാളെയാണ് ആലപ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പ്രതികൾക്കെതിരെയും പൊലീസ് കേസെടുത്തു. ജോലി തടസ്സപ്പെടുത്തിയതിനും, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നു. അറസ്റ്റിലായ ഹെനോക്കിനെ കോടതി ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
















