ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ഈ ആഴ്ച ഇന്തോനേഷ്യയിൽ രണ്ടാമത്തെ ഭൂകമ്പമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുലവേസി ദ്വീപിൽ ആഗസ്റ്റ് 17 ന് 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) അറിയിച്ചു. പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ഓഗസ്റ്റ് 12-ന് വെസ്റ്റ് പാപ്പുവ പ്രവിശ്യയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഒരു വലിയ ഭൂകമ്പം കൂടി ഉണ്ടായി. പാപ്പുവയിലെ അബേപുര പട്ടണത്തിന് ഏകദേശം 193 കിലോമീറ്റർ വടക്കുപടിഞ്ഞാറാണ് ഇതിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം വൈകുന്നേരം 5:24-നായിരുന്നു ഈ ഭൂചലനം. ഓഗസ്റ്റ് ഏഴിന് 4.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ഈ മേഖലയിലുണ്ടായി.
















