കൊച്ചി: എംഎസ്എഫിനും സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനുമെതിരായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.
പി എസ് സഞ്ജീവിന്റെ പ്രസ്താവന വിവരക്കേടിന്റെ ഭാഗമെന്ന് പറയാതെ വയ്യെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. കേരളത്തില്‍ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ വേണ്ടി സംഘപരിവാര്‍ കേന്ദ്രത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന വിഷലിപ്തമായ വാക്കുകള്‍ക്ക് സമാനമാണ് പി എസ് സഞ്ജീവിന്റെ പ്രസ്താവനയെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
















