കൊച്ചി: എയര്‍ ഇന്ത്യ വിമാനം നിശ്ചയിച്ചതിലും നേരത്തെ പുറപ്പെട്ടത് യാത്രക്കാരെ വലച്ചു. അഞ്ചോളം യാത്രക്കാരാണ് ഇത്തരത്തിൽ വലഞ്ഞത്.
രാവിലെ 5.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അരമണിക്കൂർ നേരത്തെ പറന്നത്. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കായിരുന്നു യാത്ര. സംഭവത്തില്‍ യാത്രക്കാര്‍ എയര്‍ ഇന്ത്യക്കെതിരെ പരാതി നല്‍കി.
വിമാനത്തിന്റെ സമയം മാറ്റയത് സംബന്ധിച്ച് വിമാനക്കമ്പനി മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.
വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സമയം മാറ്റിയ വിവരം അറിയുന്നത്. ചെക്കിംഗിന് സമയമുണ്ടായിരുന്നിട്ടും അതിന് അനുവദിച്ചില്ലെന്നും യാത്രക്കാർ പറഞ്ഞു.
















