ഇൻഫിനിക്‌സ് ഹോട്ട് 60ഐ 5ജി കമ്പനി ഇന്ത്യൻ വിപണിയിൽ. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ട് വഴി ഫോണ്‍ വാങ്ങാം. 6.75 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലെ, മീഡിയടെക് ഡൈമന്‍സിറ്റി 6400 പ്രൊസസര്‍, സിംഗിള്‍ റിയര്‍ ക്യാമറ, 6000 എംഎഎച്ച് ബാറ്ററി എന്നിവ സഹിതമാണ് ഇൻഫിനിക്‌സ് ഹോട്ട് 60ഐ 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.
ഈ ഫോണിൽ 4 ജിബി റാമും, 4 ജിബി വെർച്വൽ റാമും ഉണ്ടായിരിക്കും. ഇത് ഫോണിന്‍റെ മൊത്തം റാം 8 ജിബി ആയി വർധിപ്പിക്കുന്നു. 128 ജിബി ഇന്‍റേണൽ സ്റ്റോറേജുള്ള ഈ ഫോണിൽ, കമ്പനി പ്രോസസറായി മീഡിയടെക് ഡൈമെൻസിറ്റി 6400 ചിപ്‌സെറ്റാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കറുപ്പ്, നീല, ടർക്കോയ്‌സ് എന്നീ മൂന്ന് നിറങ്ങളിൽ ആയിരിക്കും കമ്പനി ഈ ഫോൺ പുറത്തിറക്കുന്നത്.
ഇൻഫിനിക്‌സ് ഹോട്ട് 60ഐ 5ജി സ്‌മാര്‍ട്ട്‌ഫോണിന്‍റെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് ഏക വേരിയന്‍റിന് 9,299 രൂപയാണ് വില. ഈ ഫോൺ ഓഫറുകളോടെ 8,999 രൂപയ്ക്ക് ഫോണ്‍ വാങ്ങാം. എച്ച്‌ഡി+ റെസല്യൂഷനുള്ള ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉണ്ട്. ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള എക്‌സ്ഒഎസ് 15-ൽ ഈ ഫോൺ പ്രവർത്തിക്കും.
സർക്കിൾ ടു സെർച്ച്, എഐ ഇറേസർ, എഐ എക്സ്റ്റെൻഡർ തുടങ്ങിയ എഐ സവിശേഷതകളും ഫോണിൽ ലഭിക്കും. ഫോട്ടോഗ്രാഫിക്കായി ഫോണിൽ 50-മെഗാപിക്‌സൽ സിംഗിള്‍ റിയര്‍ ക്യാമറ ലഭിക്കുന്നു. സെല്‍ഫിക്കായി ഫോണിന്‍റെ ഫ്രണ്ട് ക്യാമറ 5 മെഗാപിക്‌സലിന്‍റെതാണ്. ഫോണിന്‍റെ പ്രധാന ക്യാമറയിൽ, എഐജിസി പോർട്രെയ്റ്റ്, സൂപ്പർ നൈറ്റ് മോഡ് എന്നിവയ്‌ക്കൊപ്പം 10 ക്യാമറ മോഡുകളും നിങ്ങൾക്ക് ലഭിക്കും.
















